Publish Date: Mon, 22 Nov 2021 (20:17 IST)
Updated Date: Tue, 23 Nov 2021 (12:12 IST)
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി സുനിത. ഗ്രാമീണതയുള്ള മലയാളി പെണ്‍കുട്ടിയായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടി കൂടിയാണ് സുനിത. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് സുനിത ഇപ്പോള്‍. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുനിത പറയുന്നു.
നൃത്തകലാകാരിയാണ് സുനിത. 1986 ല്‍ മുക്ത എസ്.സുന്ദര്‍ സംവിധാനം ചെയ്ത 'കൊടൈ മജായ്' എന്ന ചിത്രത്തിലൂടെയാണ് സുനിത സിനിമയിലേക്ക് എത്തിയത്. സിനിമയിലേക്ക് നൃത്തം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. അങ്ങനെയാണ് സുനിതയിലേക്ക് എത്തിയത്. സിനിമയ്ക്ക് വേണ്ടി സുനിത വിദ്യ എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് സുനിത എന്ന് തന്നെയാണ് താരം അറിയപ്പെട്ടത്.
ചെന്നൈയിലെ തന്റെ സംഗീത അധ്യാപികയുടെ മകനെയാണ് സുനിത വിവാഹം കഴിച്ചത്. രാജ് എന്നാണ് സുനിതയുടെ ജീവിതപങ്കാളിയുടെ പേര്. രാജുമായി സുനിതയ്ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായത്. വിവാഹശേഷം സുനിത രാജിനൊപ്പം അമേരിക്കയിലേക്ക് പോയി. ജയറാം ചിത്രം കളിവീട് ആണ് വിവാഹത്തിനു മുന്‍പ് സുനിത അവസാനമായി അഭിനയിച്ച ചിത്രം. കളിവീട് ചെയ്തതിനു ശേഷം സുനിത രാജിനെ വിവാഹം കഴിച്ചു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ സുനിതയ്ക്ക് താല്‍പര്യമുണ്ട്.
രേണുക വേണു
Publish Date: Mon, 22 Nov 2021 (20:17 IST)
Updated Date: Tue, 23 Nov 2021 (12:12 IST)