Webdunia - Bharat's app for daily news and videos

Install App

മധുരരാജയിലെ സർപ്രൈസ്, ഒളിഞ്ഞിരിക്കുന്ന സൂപ്പർതാരം? - ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടിക്യാമ്പ് !

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (09:35 IST)
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 5ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് ടീസർ റിലീസ് ആയത്. ആദ്യഭാഗം പോക്കിരിരാജയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പൃഥ്വിരാജ് ആയിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ ജയ് ആണുള്ളത്. 
 
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മധുരരാജയില്‍ താനില്ലെന്നും തന്നെ വിളിച്ചില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ, ലൂസിഫറിലും താൻ അഭിനയിക്കില്ലെന്ന് പറഞ്ഞ പൃഥ്വി ചിത്രത്തിലും ഉണ്ടായിരുന്നു. അതുപോലെ സര്‍പ്രൈസ് എന്‍ട്രിയുമായി പൃഥ്വി എത്തിയേക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
 
മധുരരാജയില്‍ പൃഥ്വി ഇല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന അവസ്ഥയാണിപ്പോഴുള്ളത്. ലൂസിഫർ ഒരു കൊച്ചുചിത്രമെന്നായിരുന്നു അദ്ദേഹം തുടക്കത്തിൽ പറഞ്ഞത്. അതോടൊപ്പം, സ്വന്തം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞയാളാണ് പൃഥ്വി. റിലീസിനോടനുബന്ധിച്ചാണ് ആ രഹസ്യവും പൃഥ്വി പരസ്യമാക്കിയത്.
 
അത് പോലെ തന്നെയായിരിക്കും ഈ പറച്ചിലെന്നും അദ്ദേഹവും മധുരരാജയിലുണ്ടാവുമെന്നുമാണ് ഒരുവിഭാഗം പറയുന്നത്. ഇതേക്കുറിച്ചറിയാന്‍ റിലീസ് വരെ കാത്തിരിക്കണം. മധുരരാജയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏപ്രില്‍ 12നാണ് സിനിമയെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments