Webdunia - Bharat's app for daily news and videos

Install App

4 ദിവസം, 50 കോടി ക്ലബിൽ ലൂസിഫർ! - ലക്ഷ്യം പുലിമുരുകൻ?

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (09:06 IST)
ബോക്സോഫീസ് റെക്കോർഡ് മോഹൻലാലിന്റെ പേരിലാണ്. 2016 ല്‍ റിലീസിനെത്തിയ പുലിമുരുകനും കായംകുളം കൊച്ചുണ്ണിയുമാണ് മലയാളത്തില്‍ നിന്നും ആദ്യ 100 കോടി സ്വന്തമാകുന്ന സിനിമ. ഇപ്പോഴിതാ, പുലിമുരുകന്റെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർക്കാനുള്ള വരവാണ് ലൂസിഫറിന്റെത്. 
 
ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ട്. 4 ദിവസം കൊണ്ട് ലോകവ്യാപകമായി 50 കോടിയാണ് ചിത്രം നേടിയതെന്നും റിപ്പോർട്ടുണ്ട്. 
 
മാർച്ച് 28 നു പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ പല റെക്കോർഡുകളും തകർത്തിരുന്നു .ബോക്സ് ഓഫീസ് റെക്കോർഡ് തകർത്തു വിജയകരമായി മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിന്റെ ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയും കൈയിലെടുത്തിരിക്കുകയാണ്.
 
ആദ്യദിനത്തിൽ കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 6 കോടി രൂപയ്ക്ക് അടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യുഎഇ-ജിസിസി യില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. ഇതെല്ലാം കണക്ക് കൂട്ടുമ്ബോള്‍ റിലീസ് ദിവസം 13-14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. 
 
കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രമായി സിനിമ 25 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മുപ്പതോളം ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments