Daily Horoscope
✕

മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു തിയേറ്ററുകളിലേക്ക് ഇല്ല ഒ.ടി.ടിയിലേക്ക്, ആദ്യമെത്തുന്നത് ദുല്‍ഖര്‍ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (10:38 IST)
വളരെ നേരത്തെ തന്നെ ബിജു മേനോന്‍, മഞ്ജുവാര്യര്‍ ചിത്രം ലളിതം സുന്ദരം ഒ.ടി.ടിക്ക് വിറ്റ് പോയിരുന്നു. റിലീസ് തീയതി മാത്രമേ അവര്‍ക്ക് തീരുമാനിക്കേണ്ടേയിരുള്ളു. തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലുംനിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോട് തന്നെയാണ് താല്‍പര്യം കൂടുതല്‍ എന്ന് തോന്നുന്നു.ചിത്രം ഈമാസം ഡിസ്നിഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും.
 
മമ്മൂട്ടിയുംപാര്‍വതി തിരുവോത്തും ആദ്യമായിഒന്നിക്കുന്ന 'പുഴു' വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
 
മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍ -ജീത്തുജോസഫ് ചിത്രം 12th മാന്‍,മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രം എലോണ്‍ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് വൈകാതെ തന്നെ പുറത്തു വരും.
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവില്‍ റിലീസ് പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

മകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ പോലീസിന്റെ കള്ളക്കേസ്, കൊടുങ്ങല്ലൂര്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് പേര് നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് ചൈന

സൗദി വിറയ്ക്കുന്നു; ഇന്ത്യക്കാർ ജാഗ്രത പാലിക്കുക

റഷ്യ 60 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുക്രെയ്ന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments