Webdunia - Bharat's app for daily news and videos

Install App

കലാമേഖലയിൽ സമാധാനമുള്ളത് ‌സുരേഷ്‌ഗോപിക്കും രാജസേനനും മാത്രം?

'മനസമാധാനം വേണമെങ്കിൽ ബിജെപിയിൽ ചേരണം': രാജസേനൻ

Webdunia
ശനി, 7 ഏപ്രില്‍ 2018 (13:18 IST)
ബി ജെ പിയിൽ ‌പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് ‌മാത്രമേ ‌സമാധാനമുള്ളൂ എന്ന് ‌സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ. നിലവിൽ കലാമേഖലയിൽ ഞാനും സുരേഷ്‌ഗോപിയും മാത്രമേ ബി ജെ പിയിൽ ഉള്ളൂ. എന്നാൽ മനസമാധാനം ആഗ്രഹിക്കുന്ന കൂടുതൽ കലാകാരന്മാർ ബി ജെ പിയിലേക്ക് ‌വരുമെന്നും രാജസേനൻ പറഞ്ഞു. അജ്മാനില്‍ ബി ജെ പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവവും കൊച്ചി ‌മുസിരിസ് ബിനാലേയും കാപട്യമാണെന്നും ചുവപ്പുവത്‌ക്കരണത്തിന്റെ വൃത്തികെട്ട ‌ബിംബങ്ങളെയാണ് ഈ മേളകൾ അവതരിപ്പിക്കുന്നുവെന്നും രാജസേനൻ കൂട്ടിച്ചേർത്തു. രാജ്യത്തിന് ചേരാത്ത ആശയങ്ങൾ ഇറക്കുമതി ‌ചെയ്യാനും, ചില ‌പ്രത്യയശാസ്‌ത്രങ്ങൾ പഠിപ്പിക്കാനുമാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ബി ജെ പി നിർവ്വാഹക ‌സമിതി അംഗമായ രാജസേനൻ ‌കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബി ജെ പി ‌സ്ഥാനാർത്ഥിയായി ‌മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കടുത്ത മുസ്ലീം വിരുദ്ധത മുന്നോട്ടുവയ്‌ക്കുന്ന ആർ എസ്‌ എസ് അനുഭാവ കഥ ‌പറയുന്ന പ്രിയപ്പെട്ടവർ എന്ന ‌ചിത്രത്തിൽ രാജസേനൻ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ രാജസേനന്റെ കഥാപാത്രം മോദിയെ ഇന്ത്യയുടെ രക്ഷകനായി വിശേഷിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments