മോദി പ്രളയത്തെ പലരും ഭയക്കുന്നു, ബിജെപി സര്‍ക്കാരിന്റെ പ്രഭാവത്തിന് ഇടിവുണ്ടായിട്ടില്ല: അമിത് ഷാ
കോണ്‍ഗ്രസിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ
Publish Date: Fri, 06 Apr 2018 (19:14 IST)
Updated Date: Fri, 06 Apr 2018 (19:16 IST)
ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി സര്‍ക്കാരിന്റെ പ്രഭാവത്തിന് യാതോരു കോട്ടവും തട്ടിയിട്ടില്ലെന്ന് അമിത് ഷാ മുംബൈയില്‍ പറഞ്ഞു. ബിജെപിയുടെ സുവര്‍ണ കാലഘട്ടം ആരംഭിച്ചിട്ടേ ഉള്ളുവെന്ന് അമിത് ഷാ പറഞ്ഞു.
ബംഗാളിലും ഒഡിഷയിലും ബിജെപി സർക്കാർ ഉണ്ടാക്കുമ്പോൾ മാത്രമേ സുവർണകാലം വരുകയുള്ളൂ. മോദിയുടെ പ്രഭാവത്തിന് ഇടിവുണ്ടായിട്ടില്ല. കഴിഞ്ഞ നാലു വർഷത്തെ പ്രവൃത്തി ചൂണ്ടിക്കാട്ടിയാണു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പുതിയ വികസന പാതയിലാണ്. അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു പ്രവർത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിജെപി സ്ഥാപക ദിനം വിപുലമായി ആഘോഷിക്കുന്നത്.