Webdunia - Bharat's app for daily news and videos

Install App

വീരഗാഥയ്ക്ക് കൊടുക്കാതെ മൃഗയയ്ക്ക് അവാര്‍ഡ് കൊടുത്തു, ‘തോന്ന്യാസം, നാണക്കേട്’ എന്ന് ഐ വി ശശി; പൊട്ടിച്ചിരിച്ച് ഹരിഹരന്‍ !

അമ്പിളി സുഭാഷ്
ചൊവ്വ, 19 നവം‌ബര്‍ 2019 (17:29 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളാണ് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയും ഐ വി ശശി സംവിധാനം ചെയ്ത മൃഗയയും. ഈ രണ്ട് സിനിമകളും തമ്മിലാണ്  ആ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിച്ചത്. എന്നാല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ഐ വി ശശിക്കാണ്.
 
അത് ശശിക്ക് അത്ര ഇഷ്ടമായില്ല. തന്നേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹന്‍ വീരഗാഥ സംവിധാനം ചെയ്ത ഹരിഹരനാണെന്ന് ശശിക്ക് തോന്നി. ഇക്കാര്യം ഐ വി ശശി പലരോടും പറഞ്ഞു. ഹരിഹരനോട് ഫോണില്‍ വിളിച്ചുപറഞ്ഞു.
 
അവാര്‍ഡ് പ്രഖ്യാപിച്ച അന്നുരാത്രി ഐ വി ശശി ഹരിഹരനെ ഫോണില്‍ വിളിക്കുകയായിരുന്നു. വടക്കന്‍ വീരഗാഥയ്ക്ക് മുന്നില്‍ മൃഗയയ്ക്കു വേണ്ടി തനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയതിലെ ശരികേടിനെക്കുറിച്ച് ശശി വാതോരാതെ പറഞ്ഞു. അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം ‘തോന്ന്യാസവും നാണക്കേടു’മാണെന്ന് ശശി വ്യക്തമാക്കി. 
 
ശശി ഫോണ്‍ വച്ചതിന് ശേഷവും ഹരിഹരന്‍ ഏറെനേരം പൊട്ടിച്ചിരിച്ചു. സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് തനിക്കു ലഭിച്ചെങ്കിലും വടക്കന്‍ വീരഗാഥ ചെയ്ത ഹരിഹരനാണ് മികച്ച സംവിധായകന്‍ എന്ന് ഐ വി ശശി മനസുകൊണ്ട് അംഗീകരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments