Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇതിഹാസം, ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി! - കൈയ്യടിച്ച് സിനിമാലോകം

ഇതിഹാസം, ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി! - കൈയ്യടിച്ച് സിനിമാലോകം

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 19 നവം‌ബര്‍ 2019 (12:47 IST)
66 വർഷത്തെ സിലിം ഫെയറിന്റെ ചരിത്രത്തിൽ വിസ്മയമായി മഹാനടൻ മമ്മൂട്ടി. മൂന്ന് ഭാഷകളിൽ നിന്നും നോമിനേഷൻ പോയിരിക്കുകയാണ് താരത്തിനു. അജയ് വാസുദേവ് ആയിരുന്നു ഇക്കാര്യം ആദ്യം അറിയിച്ചത്. പിന്നീട് സിനിമാലോകത്തുള്ളവർ ഏറ്റെടുക്കുകയായിരുന്നു. നടൻ അജു വർഗീസും കൈയ്യടിയോടെയാണ് ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്. 
 
മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും മൂന്ന് സിനിമകള്‍ ഇറക്കിയാണ് മമ്മൂട്ടി ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്രേക്ഷകർ ഒരു പോലെ സ്വീകരിച്ച സിനിമയാണ് ഇവ. തമിഴിലെ പേരൻപ്, തെലുങ്കിലെ യാത്ര, മലയാളത്തിലെ ഉണ്ട എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ലുക്ക് ചേർത്തുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ഭാഷകളിൽ നിന്നും ഒരു നടൻ തന്നെ നോമിനേഷനിൽ വരുന്നത്.
 
മലയാളത്തിൽ താരസിംഹാസനം മോഹൻലാലുമായി പങ്കുവെയ്ക്കവേ തന്നെ തമിഴിലും തെലുങ്കിലും നായകനായി തന്നെയാണ് മമ്മൂട്ടി എത്തുന്നത് എന്നതും ശ്രദ്ധേയം. പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കൺ‌നിറഞ്ഞവരാണ് പ്രേക്ഷകർ. സൂപ്പർസ്റ്റാർ എന്ന പദവിയിൽ നിൽക്കുമ്പോഴും ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ അഭിനയത്തോടുള്ള തന്റെ പാഷനാണ് മമ്മൂട്ടി തെളിയിക്കുന്നത്.
 
തമിഴിലൊരുക്കിയ പേരന്‍പ് ആയിരുന്നു മമ്മൂട്ടിയുടേതായി ആദ്യമെത്തിയ ചിത്രം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പേരന്‍പ് വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒത്തിരി പുരസ്‌കാരങ്ങള്‍ വരെ ലഭിക്കാന്‍ പാകമുള്ള കഥാപാത്രമായിരുന്നു പേരന്‍പില്‍ ഉണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിസുന്ദരിയായി ശ്രിയ ശരൺ; വൈറലായി ചിത്രങ്ങൾ