വാപ്പച്ചിക്കൊപ്പമുള്ള സിനിമ എപ്പോഴാണെന്ന് ആരാധകൻ, ദുൽഖറിന്റെ മറുപടി ഇങ്ങനെയാണ്!
വാപ്പച്ചിക്കൊപ്പമുള്ള സിനിമ എപ്പോഴാണെന്ന് ആരാധകൻ, ദുൽഖറിന്റെ മറുപടി സിംപിളാണ്!
Publish Date: Sat, 23 Jun 2018 (12:48 IST)
Updated Date: Sat, 23 Jun 2018 (12:50 IST)
മലയാള സിനിമയിൽ നിന്ന് ഒരിടവേളയെടുത്ത് അന്യഭാഷാ ചിത്രങ്ങൾ ചെയ്യുന്ന തിരക്കിലാണ് നമ്മുടെ ദുൽഖർ സൽമാൻ. കൈനിറയെ ഒട്ടേറ സിനിമകളുമായി താരപുത്രൻ തിരക്കിൽ തന്നെയാണ്. മഹാനടിയുടെ വിജയത്തിന് ശേഷം തെലുങ്കിലും മറ്റ് ഭാഷകളിലും ആരാധകർ താരത്തെ ഏറ്റുവാങ്ങിയിരിക്കുകയാണ്.
എന്നാൽ വാപ്പച്ചിയും മകനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കാണാനുള്ള കട്ട വെയ്‌റ്റിംഗിലാണ് ആരാധകർ. ഇതിന് മുമ്പ് പല അഭ്യൂഹങ്ങളും ഇതിനെചുറ്റിപ്പറ്റി ഉണ്ടായിരുന്നു. രാജാ 2വിൽ ഇരുവരും ഒന്നിച്ചെത്തുമെന്നുള്ള വാർത്തകളായിരുന്നു ഇതിന് മുമ്പ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ ഒരു ആരാധകന്റെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് തരംഗമാകുന്നത്. വാപ്പച്ചിയും മകനും എപ്പോഴാണ് ഒന്നിച്ചഭിനയിക്കുക എന്ന ചോദ്യത്തിന് പ്ലീസ് വെയിറ്റ് ആന്‍ഡ് സീ എന്ന മറുപടിയാണ് ദുൽഖർ നല്‍കിയത്.