‘പടം പൊളിച്ചു’- ഡെറിക് എബ്രഹാമിനെ വരവേറ്റ് ദുൽഖറും!
‘വെയിറ്റ് ആൻഡ് സീ’ - ദുൽഖർ പറയുന്നു, ആ സസ്പെൻസ് ഇതോ?
Publish Date: Wed, 20 Jun 2018 (15:14 IST)
Updated Date: Wed, 20 Jun 2018 (15:23 IST)
ദുൽഖറിന്റെ ഒരു ചിത്രം പോലും മമ്മൂട്ടി ഇതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. പക്ഷേ, മമ്മൂട്ടിയുടെ ഓരോ ചിത്രത്തിനൊപ്പവും ദുൽഖർ ഉണ്ടാകാറുണ്ട്. അതിന്റെ അവസാനത്തെ തെളിവാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ദുൽഖർ ചിത്രത്തിനായുള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു.
ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ തന്റെ ഫേസ്ബുക്കിലൂടെ ദുൽഖർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ച ഓരോരുത്തരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണീ വിജയമെന്നും ദുൽഖർ പറയുന്നു.
സിനിമ കണ്ട കുറെയധികം ഫ്രണ്ട്സ് തന്നെ വിളിച്ച് നല്ല അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും ദുൽഖർ പറയുന്നു. ഫാൻസിനും കുടുംബത്തിനും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.
എന്നാണ് ഇനി വാപ്പച്ചിയുമൊത്ത് ഒരു സിനിമ ചെയ്യുക എന്നതാണ് ദുൽഖറിനോട് എല്ലാവർക്കും ചോദിക്കാനുള്ളത്. ‘പ്ലീസ് വെയ്റ്റ് ആൻഡ് സീ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഉടൻ തന്നെ ആ സസ്പെൻസ് പൊട്ടിക്കുമെന്നാണ് കരുതുന്നത്.