Daily Horoscope
✕

മമ്മൂട്ടിയായി മോഹന്‍ലാല്‍, മമ്മൂട്ടിയായി ജയറാം!

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (19:24 IST)
അസാധാരണമായ അഭിനയവൈഭവമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു കഥാപാത്രമായാല്‍ ആ കഥാപാത്രത്തെ മാത്രമേ സ്ക്രീനില്‍ കാണാനാവുകയുള്ളൂ. കല്ലൂര്‍ ഗോപിനാഥനെയും സേതുമാധവനെയും ജോര്‍ജ്ജുകുട്ടിയെയുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കില്ല.
 
അതേസമയം, മോഹന്‍ലാല്‍ ഒരിക്കല്‍ മമ്മൂട്ടി ആയി അഭിനയിച്ചിട്ടുണ്ട് എന്നറിയുമോ? മെഗാസ്റ്റാര്‍ മമ്മൂട്ടിയായല്ല, മമ്മൂട്ടി എന്ന് പേരുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ‘മനസ്സറിയാതെ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയത്.
 
നെടുമുടി വേണു, സത്താര്‍, സറീന വഹാബ്, ജഗതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ക്ലൈമാക്സില്‍ ട്രെയിനില്‍ വച്ചുള്ള മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ചങ്കിടിപ്പോടെയേ കണ്ടുതീര്‍ക്കാനാവൂ.
 
രഘുകുമാര്‍ സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1984 മാര്‍ച്ച് നാലിനാണ് പ്രദര്‍ശനത്തിനെത്തിയത്. 
 
വാല്‍ക്കഷണം: അടുത്തിടെ ജയറാമും മമ്മൂട്ടിയായി അഭിനയിച്ചു. ബെന്നി തോമസ് സംവിധാനം ചെയ്ത മൈലാഞ്ചിമൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി ജയറാം എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

'പേടിത്തൊണ്ടൻ പൊലീസ്'; തിരംഗ മാർച്ചിനു മുൻപ് ദീപ്‌കെയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

അടുത്ത ലേഖനം
Show comments