Publish Date: Wed, 07 Sep 2022 (11:03 IST)
Updated Date: Wed, 07 Sep 2022 (11:05 IST)
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ കൊതിക്കാത്ത താരങ്ങള്‍ ഉണ്ടാകില്ല. മെഗാസ്റ്റാര്‍ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ലൊക്കേഷനില്‍ പലപ്പോഴും ക്യാമറയില്‍ പകര്‍ത്താറുണ്ട്. അവസാനം അദ്ദേഹം ഷൂട്ടിങ്ങിന് എത്തിയ സിബിഐ 5, പുഴു, തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി താരങ്ങളുടെ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ക്യാമറകള്‍ക്കൊപ്പമുളള മമ്മൂട്ടിയുടെ പഴയ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പുഴു ലൊക്കേഷനില്‍ മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.
ഭീഷ്മപര്‍വ്വം പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി എത്തിയപ്പോള്‍ പല താരങ്ങളും തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. ക്യാമറ കയ്യില്‍ കിട്ടിയപ്പോള്‍ മമ്മൂട്ടി ഓരോരുത്തരുടെതായി ഫോട്ടോ പകര്‍ത്തി.