Publish Date: Thu, 07 Oct 2021 (17:05 IST)
Updated Date: Thu, 07 Oct 2021 (17:08 IST)
പുഴു ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടി. നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി പുതിയ ലുക്കില്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ കൂളിംഗ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന നടന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാ?െന്റ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്?.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി ഒരു താര നിര തന്നെ സിനിമയിലുണ്ട്.