Publish Date: Sun, 25 Nov 2018 (12:02 IST)
Updated Date: Sun, 25 Nov 2018 (12:14 IST)
മലയാളത്തിൽ ഒരറ്റ സിനിമയിൽ മാത്രമണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് അഭിനയിച്ചിട്ടുള്ളത്. അത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമായിരുന്നു. ഐ വി ശശി ശംവിധാനം ചെയ്ത് മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളായി എത്തിയ ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കത്രീന കൈഫ്.
ചിത്രത്തിൽ താരാദാസ് എന്ന കള്ളക്കടത്തുകാരന്റെ കമുകിയായ സിനിമാ താരം സുപ്രിയയായാണ് കത്രീന കൈഫ് വേഷമിട്ടത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഏറേ ബുദ്ധിമുടട്ടുകൾ നേരിടേണ്ടിവന്നിരുന്നു എന്ന് കത്രീന കൈഫ് പറയുന്നു.
‘മലയാളം ഡയലോഗുകൾ പഠിച്ചെടുക്കുക എന്നതുതന്നെയായിരുന്നു ഞാൻ നേരിട്ട വലിയ വെല്ലുവിളി. ഒരു ഫുൾ പേജൊക്കെ വരുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് അത് കാണാതെ പഠിച്ച് ശരിയാകാതെ വരുമ്പോൾ പലപ്പോഴും കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയായിരുന്നു അതൊന്നും മറക്കാനാകില്ല‘ എന്ന് കത്രീന കൈഫ് പറയുന്നു.