Publish Date: Sat, 23 Apr 2022 (12:21 IST)
Updated Date: Sat, 23 Apr 2022 (12:24 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കുറി. നടന്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു വേഷമിടുന്നത്.
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.
കെ ആര്‍ അനൂപ്
Publish Date: Sat, 23 Apr 2022 (12:21 IST)
Updated Date: Sat, 23 Apr 2022 (12:24 IST)