Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ സെറ്റില്‍ മമ്മൂട്ടി ഉണ്ടായിട്ടും ആളുകളെല്ലാം തടിച്ചുകൂട്ടിയത് ബേബി ശാലിനിയെ കാണാന്‍; മാമാട്ടിക്കുട്ടിയമ്മയ്ക്ക് ശേഷം അത്രത്തോളം ആരാധകരുണ്ടായിരുന്നു !

ആ സെറ്റില്‍ മമ്മൂട്ടി ഉണ്ടായിട്ടും ആളുകളെല്ലാം തടിച്ചുകൂട്ടിയത് ബേബി ശാലിനിയെ കാണാന്‍; മാമാട്ടിക്കുട്ടിയമ്മയ്ക്ക് ശേഷം അത്രത്തോളം ആരാധകരുണ്ടായിരുന്നു !
, ശനി, 23 ഏപ്രില്‍ 2022 (12:05 IST)
ബാലതാരമായി വന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ ഉണ്ടാക്കിയ അഭിനേത്രിയാണ് ശാലിനി. ബേബി ശാലിനി എന്ന് തന്നെ വിളിക്കാനാണ് ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടം. ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആണ് ബേബി ശാലിനിയുടെ ആദ്യ ചിത്രം.
 
ബേബി ശാലിനി ടിന്റുമോള്‍ (മാമാട്ടിക്കുട്ടിയമ്മ) എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരൊറ്റ സിനിമ കൊണ്ട് തന്നെ ബേബി ശാലിനിയുടെ കുസൃതിയും നിഷ്‌കളങ്കമായ ചിരിയും ആരാധകര്‍ ഏറ്റെടുത്തു. അക്കാലത്ത് ശാലിനിക്ക് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
 
അതിനുശേഷം 1984 ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മ എന്ന ചിത്രത്തിലും ശാലിനി ബാലതാരമായി എത്തി. മമ്മൂട്ടി, മധു, ശ്രീവിദ്യ, ജഗതി തുടങ്ങി വന്‍ താരനിര സിനിമയില്‍ അണിനിരന്നു. സാജന്‍ ആണ് ചക്കരയുമ്മ സംവിധാനം ചെയ്തത്. ചക്കരയുമ്മ ഹിറ്റായതോടെ ചക്കരയുമ്മ സാജന്‍ എന്ന് സംവിധായകന്‍ അറിയപ്പെടാന്‍ തുടങ്ങി. ചക്കരയുമ്മ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ അവിടെ ആളുകള്‍ തടിച്ചുകൂടുക പതിവായിരുന്നെന്ന് സാജന്‍ പറയുന്നു.
 
ചക്കരയുമ്മയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആളുകള്‍ ഇരച്ചെത്തും. സ്ത്രീകളും കുട്ടികളുമായിരുന്നു കൂടുതല്‍. എല്ലാവര്‍ക്കും കാണേണ്ടത് ബേബി ശാലിനിയെന്ന മാമാട്ടിക്കുട്ടിയെയായിരുന്നു. അക്കാലത്ത് ശാലിനിയെ കൊണ്ട് കടകളും സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യിപ്പിക്കാനും തുടങ്ങിയെന്നും സാജന്‍ ഓര്‍ക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലിക്ക് അജിത്തിന്റെ 'എ കെ 61' റിലീസ്, തരുന്നത് ത്രില്ലര്‍, ചിത്രീകരണം പുരോഗമിക്കുന്നു