പ്രൊഫൈൽ പിക്ചർ മോഹൻലാൽ, കവർ ഫോട്ടോ മമ്മൂട്ടി!
‘നടിമാർ എന്ന് വിളിച്ചത് തെറ്റാണ്, ലാലേട്ടനെ തൂക്കിക്കൊല്ലണം’- പരിഹാസവുമായി കലാഭവൻ ഷാജോൺ
Publish Date: Wed, 17 Oct 2018 (14:04 IST)
Updated Date: Wed, 17 Oct 2018 (14:09 IST)
മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം താരസംഘടന അമ്മയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു ഡബ്ല്യുസിസിയുടെ വാത്താസമ്മേളനം.
കുറച്ചുദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപറയാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഡബ്ല്യൂസിസി ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് നിരവധി ആളുകളാണ് വനിതാ സംഘടനക്കെതിരെ ആരോപണവുമായി എത്തിയത്. ഇപ്പോഴിതാ നടൻ ഷാജോണും നടിമാരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘രേവതി, പാർവതി ,പത്മപ്രിയ ,ഇവരെ ,നടിമാർ എന്ന് വിളിക്കുന്നത് വലിയ തെറ്റാണ് ,ലാലേട്ടനെ തൂക്കി കൊല്ലണം‘ എന്നായിരുന്നു ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് ശേഷം തന്റെ ഫേസ്ബുക്ക് ഡിപിയായി മോഹൻലാലിന്റെ ഫോട്ടോയും താരം ഇട്ടിരുന്നു.