Publish Date: Wed, 17 Oct 2018 (11:37 IST)
Updated Date: Wed, 17 Oct 2018 (11:40 IST)
നടൻ അലൻസിയർ ലൈംഗിക അതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. അലന്‍സിയറിന്റെ ഇരകളായ കൂടുതല്‍ പേരുണ്ടെന്ന് ദിവ്യ മനോരമ ന്യൂസിനോട് പറയുന്നു. ഇതുസംബന്ധിച്ച വിവരം തനിക്ക് ലഭിച്ചുവെന്നും അതിനാലാണ് തന്റെ പേര് വെളുപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞു.
നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാരുടെ പിന്തുണ തനിക്കുണ്ടെന്നും ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു. അലന്‍സിയര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന സൂചനകളാണ് വരുന്നത്. നടനെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
ഡബ്ല്യുസിസി അംഗങ്ങളായ നടിമാരും മഞ്ജുവാര്യരുമെല്ലാം തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ദിവ്യ പറഞ്ഞു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി വാർത്താസമ്മേളനം നടത്തിയപ്പോൾ മഞ്ജുവിന്റെ നിലപാടെന്തെന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തത വരാത്ത സാഹചര്യത്തിലാണ് മഞ്ജു ദിവ്യ സപ്പോർട്ട് നൽകിയതെന്നും ശ്രദ്ധേയമാണ്.