Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകർക്ക് നിരാശ; ദുൽഖർ സൽമാൻ ചിത്രം ഓണത്തിനില്ല !

ഓഗസ്റ്റ് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്

I M Game, Dulquer Salmaan, I M Game Release Postponed, Dulquer Salmaan I M Game Movie, I M Game Preview
I M Game

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഓണത്തിന് തിയറ്ററുകളിലെത്തില്ല. ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 
 
പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞില്ല 
 
ഓഗസ്റ്റ് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയാത്തതിനാൽ ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. Also Read: T21 മീഡിയ ഫെയ്‌സ്ബുക്ക് പേജിനും പൂട്ട്; മാധ്യമ സ്വാതന്ത്ര്യത്തിന് സതീശൻ സർക്കാരിന്റെ വിലക്ക്
 
ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല 
 
ഐ ആം ഗെയിം റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സിനിമയുമായി ബന്ധപ്പെട്ടവർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. റിലീസ് മാറ്റുകയാണെങ്കിൽ ഉടൻ പ്രഖ്യാപനമുണ്ടാകും. 
 
ഓണത്തിന് പൃഥ്വിവും നിവിനും 
 
ഓണം റിലീസായി പൃഥ്വിരാജിന്റെ 'ഖലീഫ'യും നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റും' എത്തും. ഇവർക്കൊപ്പം ദുൽഖർ കൂടി എത്തിയാൽ ഓണം ബോക്‌സ്ഓഫീസിൽ തീപാറുന്ന പോരാട്ടത്തിനു സാക്ഷ്യം വഹിക്കുമായിരുന്നു. 
 
ഐ ആം ഗെയിം ട്രെയ്‌ലർ 
 
ആർഡിഎക്സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' സിനിമയുടെ ട്രെയ്ലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചൂതാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.
 


മൂന്ന് മിനിറ്റോളം ദൈർഘ്യം വരുന്ന ട്രെയ്ലറിൽ ദുൽഖർ തന്നെയാണ് ശ്രദ്ധാകേന്ദ്രം. നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്ന് സംഭാഷണം നിർവഹിച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പണക്കാർക്ക് വേറെ നിയമമാണോ?'; വിമർശനങ്ങൾക്കൊടുവിൽ നടൻ വിക്രത്തിനെതിരെ കേസ്, കുരങ്ങിനൊപ്പമുള്ള വീഡിയോ നീക്കി