Select Your Language

Notifications

webdunia
webdunia
webdunia
webdunia

I'M Game Trailer: ചൂതാട്ടത്തിന്റെ കഥയുമായി ദുൽഖർ സൽമാൻ; 'ഐ ആം ഗെയിം' ട്രെയ്‌ലർ പുറത്ത്

മൂന്ന് മിനിറ്റോളം ദൈർഘ്യം വരുന്ന ട്രെയ്‌ലറിൽ ദുൽഖർ തന്നെയാണ് ശ്രദ്ധാകേന്ദ്രം

I M Game, I M Game Malayalam, I Am Game Dulquer Salmaan, I M Game Trailer Dulquer Salmaan
I M Game Trailer

I'M Game Trailer: ആർഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ചൂതാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. 
 
മൂന്ന് മിനിറ്റോളം ദൈർഘ്യം വരുന്ന ട്രെയ്‌ലറിൽ ദുൽഖർ തന്നെയാണ് ശ്രദ്ധാകേന്ദ്രം. നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്ന് സംഭാഷണം നിർവഹിച്ചിരിക്കുന്നു. 


ജിംഷി ഖാലിദ് ആണ് ക്യാമറ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയ്. ദുൽഖർ സൽമാനൊപ്പം കയാദു ലോഹർ, മിഷ്‌കിൻ, ആന്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'റീ മേക്ക് ചെയ്യുമ്പോൾ പഴയ സിനിമ ഞാൻ കണ്ടിട്ടില്ല'; ശ്വേത മോനോൻ