Publish Date: Tue, 22 Mar 2022 (17:08 IST)
Updated Date: Tue, 22 Mar 2022 (17:11 IST)
നടന്‍ റോഷന്‍ മാത്യുവിന് ഇന്ന് പിറന്നാള്‍.22 മാര്‍ച്ച് 1992 ന് ജനിച്ച നടന്റെ മുപ്പതാമത്തെ ജന്മദിനമാണ് ഇന്ന്. ആശംസകളുമായി പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സാനിയ ഇയ്യപ്പന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ താരങ്ങള്‍ പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്നു ഊ.
2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ മാത്യു വരവറിയിച്ചത്. നടന്‍ അവതരിപ്പിച്ച ഗൗതം മേനോന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നുകാണില്ല.അടി കപ്യാരെ കൂട്ടമണി, ആട്, പുതിയ നിയമം, മാച്ച് ബോക്സ്, കടം കഥ, ചാര്‍ലീസ്,കൂടെ,തൊട്ടപ്പന്‍,മൂത്തോന്‍ തുടങ്ങി നൈറ്റ് ഡ്രൈവ് വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍.