Publish Date: Tue, 15 Mar 2022 (08:56 IST)
Updated Date: Tue, 15 Mar 2022 (09:00 IST)
വിനോദയാത്ര എന്ന ചിത്രത്തിലെ പാലു പഴവും എന്ന പാട്ട് കേട്ടാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഗണപതി എന്ന കുട്ടി താരം അഭിനയിച്ച രംഗം ഓര്‍മ്മവരും. വര്‍ഷങ്ങള്‍ ഇപ്പുറം ജാന്‍ എ മന്‍ വരെ എത്തി നില്‍ക്കുകയാണ് നടന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?
1995 മാര്‍ച്ച് 15ന് ജനിച്ച നടന് പ്രായം 27 വയസ്സ് ഉണ്ട്. ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രം ആണ് നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ ഗണപതി അഭിനയിച്ചു.
'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന സിനിമയിലൂടെയാണ് ഗണപതി അരങ്ങേറ്റം കുറിച്ചത്.
ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളില്‍ ഗണപതി അഭിനയിച്ചു.