Daily Horoscope
✕

ആറുമണിക്ക് കാണാം, ഇലവീഴാപൂഞ്ചിറ റിലീസിന് മൂന്നുനാള്‍ കൂടി, ടീസര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജൂലൈ 2022 (15:16 IST)
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ജൂലൈ 15ന് പ്രദര്‍ശനത്തിലെത്തും. റിലീസിന് ഇനി മൂന്ന് ദിവസം കൂടി മാത്രം. പുതിയ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരും.
ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.
 
വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ. ട്രെയിലര്‍ കാണാം.
 
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്. 
 
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

എൻ.സി.പി. ലയനസാധ്യതകൾ അജിത് പവാറിന്റെ വിയോഗത്തോടെ അവസാനിച്ചു, അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ

ചാല സ്വർണക്കവർച്ചക്കേസിൽ വഴിത്തിരിവ്; അയൽവാസിയായ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, പിന്നിൽ ബിസിനസ് കുടിപ്പകയെന്ന് പൊലീസ്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും

സിക്കിമിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് സൈനിക വിമാനം: ഇന്ത്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മേഖലയിൽ തുടർന്നു

അടുത്ത ലേഖനം
Show comments