Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി വാട്സാപ്പിൽ ചളി പറയുമോ ? മറുപടിയുമായി ദുൽഖർ

വാപ്പച്ചിയുടെ വാട്‌സാപ് ചാറ്റിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് വാപ്പച്ചയും ചളി പറയാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞത്.

Webdunia
ഞായര്‍, 5 മെയ് 2019 (16:38 IST)
മമ്മൂട്ടിയുടെ വാട്‌സാപ് പ്രൊഫൈല്‍ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൂളിങ് ഗ്ലാസ് വെച്ച്‌ സ്റ്റൈലിഷായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 67 ന്റെ ചെറുപ്പവുമായി നില്‍ക്കുന്ന അദ്ദേഹത്തെ കണ്ട് ആരാധകരും അമ്പരന്നിരുന്നു.  യമണ്ടൻ കഥ എന്ന ചിത്രത്തിന്റെ  പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു വാപ്പച്ചിയെക്കുറിച്ചും ഉമ്മച്ചിയെക്കുറിച്ചും അമാലിനെക്കുറിച്ചും മറിയത്തിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.
 
വാട്‌സാപിലും ഇന്‍സ്റ്റഗ്രാമിലും താന്‍ സജീവമാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍രെ സ്ഥാനം. എത്ര ഗ്രൂപ്പുകളിലുണ്ടെന്ന് ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. താന്‍ മാത്രമല്ല വാപ്പച്ചിയും വാട്‌സാപ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും കുഞ്ഞിക്ക പറയുന്നു. ഗ്രൂപ്പുകളില്‍ ചളി പറയാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ പറയാറുണ്ട് എന്നായിരുന്നു താരപുത്രന്റെ മറുപടി. വാപ്പച്ചിയുടെ കാര്യത്തെക്കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.
 
വാപ്പച്ചിയുടെ വാട്‌സാപ് ചാറ്റിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് വാപ്പച്ചയും ചളി പറയാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞത്. ഞങ്ങള്‍ കസിന്‍സും ബന്ധുക്കളും ഉള്ള ഗ്രൂപ്പ് കൂടാതെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമുള്ള ഒരു ഗ്രൂപ്പുണ്ട്. അതില്‍ വാപ്പച്ചി ആക്ടീവാണ്. ആ ഗ്രൂപ്പില്‍ പുള്ളിക്കാരന്‍ ചളികള്‍ പറയാറുണ്ട്. പിന്നെ ഈ ചളി എന്ന് പറയുന്നത് ഓരോരുത്തരും ഇതിന് കൊടുക്കുന്ന ഡെഫനിഷന്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നും ദുല്‍ഖര്‍ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments