'ദൃശ്യം 2' റിലീസ് ഫെബ്രുവരിയിൽ ? ട്രെയിലര്‍ എന്ന് ?

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജനുവരി 2021 (10:49 IST)
മോഹൻലാലിൻറെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജനുവരി ഒന്നിന് ടീസർ എത്തിയെങ്കിലും റിലീസ് സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത എന്നാണ് നിർമ്മാതാവ് കൂടിയായ ആൻറണി പെരുമ്പാവൂർ പറയുന്നത്. 
 
സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കി ജനുവരി അവസാനമേ ദൃശ്യം 2 ആമസോൺ പ്രൈമിന് കൈ മാറുകയുള്ളൂയെന്ന് ജിത്തു ജോസഫും പറഞ്ഞിരുന്നു. അതിനാൽ തന്നെ ജനുവരിയിൽ ദൃശ്യവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ ഒന്നും വരാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. ട്രെയിലർ, പ്രമോ വീഡിയോകൾ ഉൾപ്പെടെയുള്ളവ ഫെബ്രുവരിയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഏഴു വർഷങ്ങൾക്കു ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ കാണാനാവില്ലെങ്കിലും പ്രേക്ഷകർ വലിയ പ്രതീക്ഷകളിലാണ്. ഐപിഎസ് ഗീത പ്രഭാകറിൻറെ കുടുംബവും ജോർജുകുട്ടിയും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങളും ഇത്തവണയും സിനിമയിൽ നിറഞ്ഞു നിൽക്കും.
 
ഈ വർഷം ആദ്യം രണ്ട് മോഹൻലാൽ ചിത്രങ്ങൾ ആണ് റിലീസിനെത്തുന്നത്. ദൃശ്യം 2 കൂടാതെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് എത്തുന്നുണ്ട്. മാർച്ച് 26ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !

Pinarayi Vijayan: 'പഴയ പാർട്ടി സെക്രട്ടറി തിരിച്ചുവന്നിരിക്കുന്നു'; ഇഡി റെയ്ഡിൽ പിണറായിയെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ

അസാധാരണം!, തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്, ഉടൻ നടപ്പിലാക്കാൻ നിർദേശം

പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്‍; ഇഡി റെയ്ഡില്‍ മൗനം

ഉക്രെയ്ന്‍ യുദ്ധം: റഷ്യന്‍ സൈനിക മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി യുകെ ഇന്റലിജന്‍സ്

അടുത്ത ലേഖനം
Show comments