Publish Date: Sat, 09 Jan 2021 (11:20 IST)
Updated Date: Sat, 09 Jan 2021 (11:22 IST)
വിക്രം നായകനായെത്തുന്ന കോബ്ര യുടെ ടീസർ പുറത്തുവന്നു. മാത്തമാറ്റിക്സിൽ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകൾ ഉപയോഗിച്ചാണ് തൻറെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാൻ ഇർഫാൻ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടൻ അവതരിപ്പിക്കുന്നത്. ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രം ടീസർ വാഗ്ദാനം ചെയ്യുന്നു.
വിജയുടെ മാസ്റ്ററിനൊപ്പം വിക്രമിന്റെ കോബ്രയുടെ ടീസർ ബിഗ് സ്ക്രീൻ പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ടെന്നാണ് വിവരം.
വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 7 സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Sat, 09 Jan 2021 (11:20 IST)
Updated Date: Sat, 09 Jan 2021 (11:22 IST)