ദശരഥം 2: മോഹൻലാലിന് താൽപ്പര്യമില്ല ?

ജോൺസി ഫെലിക്‌സ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:47 IST)
സിബി മലയിൽ - ലോഹിതദാസ് - മോഹൻലാൽ ടീമിന്റെ എക്കാലത്തെയും മികച്ച സിനിമ ദശരഥമാണെന്ന് അഭിപ്രായമുള്ളവർ ഏറെയാണ്. ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ? താൻ അങ്ങനെയൊരു ശ്രമം നടത്തിയതായി സിബി മലയിൽ തന്നെ പറയുന്നു.
 
ദശരഥത്തിന്റെ തുടർച്ചയായി ഒരു പൂർണമായ തിരക്കഥയുമായി മോഹൻലാലിനെ നാലുവർഷം മുമ്പ് സമീപിച്ചിരുന്നു എന്നാണ് സിബിയുടെ വെളിപ്പെടുത്തൽ. "ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്‌ ചെയ്യുക'. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം" - ഏറ്റവും പുതിയ അഭിമുഖത്തിൽ സിബി മലയിൽ പറയുന്നു.
 
എന്നാൽ നാലുവർഷം മുമ്പ് പൂർണമായ തിരക്കഥയുമായി സിബി മലയിലിനെ പോലെ ഒരു സംവിധായകൻ സമീപിച്ചിട്ടും ആ പ്രോജക്ട് നടന്നിട്ടില്ലെങ്കിൽ മോഹൻലാലിന് ഇക്കാര്യത്തിൽ താല്പര്യമില്ലെന്നുവേണം മനസിലാക്കാൻ. ദശരഥം പോലെയൊരു ക്ലാസിക്കിന് തുടർച്ചയുണ്ടാകുന്നത്, അതും ലോഹിതദാസ് അല്ലാതെ മറ്റൊരാളുടെ തിരക്കഥയിൽ, മോഹൻലാൽ ഇഷ്ടപ്പെടുന്നില്ല എന്നതാകണം ആ പ്രോജക്ട് യാഥാർഥ്യമാകാത്തത്തിന് പിന്നിലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലപാടുകൾ പറയാൻ എന്തിനാണ് ഭയക്കുന്നത്?, വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകുന്നില്ല: കോക്രോച്ച് പാർട്ടി സമരവേദിയിൽ രഞ്ജിനി ഹരിദാസ്

ദില്ലിയിൽ സിജെപി സമരം ശക്തിപ്പെടുന്നു, 70 പേർ പോലീസ് കസ്റ്റഡിയിൽ: സമരവേദി തിരിച്ചുപിടിച്ച് പ്രക്ഷോഭകർ

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്ഥാന്‍

ധര്‍മേന്ദ്രപ്രധാന്റെ രാജിയില്ലാതെ മടക്കമില്ലാതെ, ജന്തര്‍ മന്തറില്‍ അര്‍ദ്ധരാത്രിയിലും ഒത്തുകൂടി പ്രതിഷേധക്കാര്‍

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിഎ; കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് വമ്പന്‍ നേട്ടം

അടുത്ത ലേഖനം
Show comments