Publish Date: Sat, 08 Jan 2022 (11:04 IST)
Updated Date: Sat, 08 Jan 2022 (11:07 IST)
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ച ദൃശ്യം 2വും വന്‍ വിജയമായി മാറി. ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ ട്രെയിലറിലെ ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രെയിലര്‍ 2 മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
'വര്‍ണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രം ബ്രോ ഡാഡിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രമാണ്. ജോണ്‍ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹന്‍ലാലും മീനയുമാണ്.