Publish Date: Thu, 06 Jan 2022 (15:12 IST)
Updated Date: Thu, 06 Jan 2022 (15:15 IST)
'ബറോസ്' സിനിമയ്ക്കായി മൊട്ടയടിച്ച് മോഹന്‍ലാല്‍. സെറ്റിലെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
'ബറോസ്' എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് ഗെറ്റപ്പുകളില്‍ അദ്ദേഹം സിനിമയില്‍ പ്രത്യക്ഷപ്പെടും.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷത്തോളം നിധിയുടെ ഉടമയ്ക്കായി കാത്തിരിക്കുന്നു. അങ്ങനെയിരിക്കെ നിധി തേടി ഒരു കുട്ടി ബറോസിന് മുന്നില്‍ എത്തുകയും പിന്നെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.