Publish Date: Fri, 11 Feb 2022 (20:43 IST)
Updated Date: Fri, 11 Feb 2022 (20:52 IST)
മമ്മൂട്ടി മാസ് ഗെറ്റപ്പിലെത്തുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ടീസറിന് ഗംഭീര വരവേല്‍പ്പ്. ടീസര്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിവേഗം വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ടീസര്‍ എന്ന റെക്കോര്‍ഡ് ഇനി ഭീഷ്മ പര്‍വ്വത്തിനു സ്വന്തം. അതിവേഗം 100 k ലൈക്കുകള്‍ സ്വന്തമാക്കിയ ടീസര്‍ (36 മിനിറ്റുകള്‍ കൊണ്ട്), അതിവേഗം 500 k കാഴ്ചക്കാരെ സ്വന്തമാക്കിയ ടീസര്‍ (45 മിനിറ്റുകള്‍ കൊണ്ട്) എന്നിങ്ങനെയുള്ള റെക്കോര്‍ഡുകളും ഭീഷ്മ പര്‍വ്വത്തിന് സ്വന്തം.
ഒരു മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പക്കാ ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ഭീഷ്മ പര്‍വ്വം ടീസര്‍. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറില്‍ ശ്രദ്ധേയം. ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്. ദുല്‍ഖര്‍ സല്മാന് അടക്കമുള്ളവര്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡ് റിലീസ്.
രേണുക വേണു
Publish Date: Fri, 11 Feb 2022 (20:43 IST)
Updated Date: Fri, 11 Feb 2022 (20:52 IST)