Publish Date: Fri, 11 Feb 2022 (19:30 IST)
Updated Date: Fri, 11 Feb 2022 (19:33 IST)
ഇടപള്ളിയിൽ തന്റെ റസ്റ്റോറന്റ് ആരംഭിച്ച് നടി ആനി. റിങ്‌സ് ബൈ ആനി എന്ന റസ്റ്റോറന്റിന്റെ ശാഖയാണ് ഇടപ്പള്ളി ടോളിന് സമീപം ആരംഭിച്ചത്. ഭർത്താവ് ഷാജി കൈലാസിനും മക്കൾക്കുമൊപ്പമാണ് ആനി ഉദ്‌ഘാടനത്തിനെത്തിയത്. തിരുവനന്തപുരത്ത് ആരംഭിച്ച റസ്റ്റോറന്റ് വിജയമായതോടെയാണ് ഇടപ്പള്ളിയിലും റസ്റ്റോറന്റ് തുറന്നത്.
കുടുംബത്തിന്റെ പിന്തുണ ഉള്ളത് കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും എല്ലാ വിഭവങ്ങളും പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും ആനി പറഞ്ഞു. 3 വർഷം മുൻപാണ് കവടിയാറിൽ ആനിയുടെ റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഇത് വിജയിച്ചതോടെയാണ് റസ്റ്റോറന്റ് ഇടപ്പള്ളിയിലേക്കും വ്യാപിപിച്ചത്.