Webdunia - Bharat's app for daily news and videos

Install App

രണ്ടും കല്‍പ്പിച്ച് മോഹന്‍ലാല്‍ വരുന്നു, മമ്മൂട്ടിക്ക് പിടിച്ചുനില്‍ക്കാനാവുമോ?

Webdunia
വെള്ളി, 29 ജൂണ്‍ 2018 (22:31 IST)
മോഹന്‍ലാലിനെ അപേക്ഷിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ഓരോ വര്‍ഷവും ചെയ്യുന്നത് മമ്മൂട്ടിയാണ്. ഈ വര്‍ഷത്തെ കണക്ക് തന്നെയെടുത്താല്‍ അത് മനസിലാകും. ആറുമാസത്തിനിടെ മമ്മൂട്ടിയുടേതായി എത്ര ചിത്രങ്ങളാണ് റിലീസ് ചെയ്തത്!
 
എന്നാല്‍ അടുത്ത ആറുമാസക്കാലം മോഹന്‍ലാലിന് തുടരന്‍ റിലീസുകളാണ് വരുന്നത്. അതും വമ്പന്‍ ചിത്രങ്ങള്‍. ഉടന്‍ റിലീസാകാന്‍ പോകുന്നത് 'നീരാളി’യാണ്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ സര്‍വൈവല്‍ ത്രില്ലറില്‍ നായിക നദിയ മൊയ്തുവാണ്. ജൂലൈ 12ന് നീരാളി പ്രദര്‍ശനത്തിനെത്തും.
 
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായം‌കുളം കൊച്ചുണ്ണി’ എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍ പോളിയാണ് നായകന്‍.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമാ’ ആണ് അതിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം. അതൊരു ഫണ്‍ എന്‍റര്‍ടെയ്നറായിരിക്കും. സെപ്‌റ്റംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും.
 
‘ഒടിയന്‍’ എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് അതിന് ശേഷമെത്തുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് 50 കോടിയിലേറെയാണ് ചെലവ്. മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയില്‍ പ്രകാശ് രാജാണ് വില്ലന്‍. ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമ കേരളത്തില്‍ മാത്രം 400 സെന്‍ററുകളില്‍ റിലീസാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം, സിജെപി സമരത്തിന് പിന്നാലെ 180 പേർ നിരീക്ഷണത്തിൽ

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഡൽഹി വിചാരണ കോടതി

സംസ്ഥാനത്തെ ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

E20 മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന് ആശങ്ക; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില്‍പ്പന ഇരട്ടിയായി

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

അടുത്ത ലേഖനം
Show comments