അനുഷ്‌കയല്ല ആ നടിയാണ് എന്റെ മനം കവര്‍ന്നത്; വെളിപ്പെടുത്തലുമായി പ്രഭാസ്
അനുഷ്‌കയല്ല മനം കവര്‍ന്നത്, ആ ബോളിവുഡ് സുന്ദരിയാണ്: പ്രഭാസ്
Publish Date: Sat, 09 Dec 2017 (09:49 IST)
Updated Date: Sat, 09 Dec 2017 (09:52 IST)
ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ പ്രഭാസ് ആരാധകരുടെ ഇഷ്ട താരമാണ്. ചിത്രം പുറത്തിറങ്ങിയ ശേഷം അനുഷ്‌കഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ആരാധകര്‍ മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇതിനോട് വലിയ തരത്തില്‍ പ്രതികരിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്ന് ഇരുവരും ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്‌ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്‌കയോടെ പ്രണയമില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്നും താരം തുടന്നു പറഞ്ഞു.