ഫാന്‍സിന്റെ പൊങ്കാല; ‘റിച്ചി’ വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് രൂപേഷ്
‘റിച്ചി’ വിമര്‍ശിച്ചതിന് നിവിന്‍ ഫാന്‍സിന്റെ പൊങ്കാല; മാപ്പു പറഞ്ഞ് രൂപേഷ്
Publish Date: Sat, 09 Dec 2017 (09:16 IST)
Updated Date: Sat, 09 Dec 2017 (09:19 IST)
റിച്ചി വിമര്‍ശനത്തില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം. രക്ഷിത് ഷെട്ടിയോട് തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് ആദ്യ പോസ്റ്റില്‍ പറയുന്നു.