Webdunia - Bharat's app for daily news and videos

Install App

വിഷ്ണു ഏട്ടന്‍ എനിക്ക് ലൗ ലെറ്റര്‍ തരുമായിരുന്നു, വീട്ടില്‍ പിടിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അതൊക്കെ നശിപ്പിച്ചു കളഞ്ഞു; പ്രണയ ദിനങ്ങളെ കുറിച്ച് അനു സിത്താര

Webdunia
വെള്ളി, 18 മാര്‍ച്ച് 2022 (11:26 IST)
വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. വിവാഹത്തിനു ശേഷമാണ് അനു സിനിമയിലേക്ക് എത്തിയത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയത്തിലായിരുന്നെങ്കിലും വിഷ്ണുവുമായി നേരിട്ട് നന്നായി സംസാരിച്ചത് തങ്ങളുടെ വിവാഹത്തിനു ശേഷമാണെന്ന് അനു സിത്താര പറയുന്നു. തങ്ങളുടെ പ്രണയകഥയും അനു സിത്താര വെളിപ്പെടുത്തി.
 
വിഷ്ണുവും താനും പ്രണയിക്കുന്ന സമയത്ത് സംസാരിച്ചിരുന്നത് കത്തുകളിലൂടെയാണെന്ന് അനു പറഞ്ഞു. 'എനിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്. എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ, പറമ്പിലോ, ചെടിയിലോ വയ്ക്കും. തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അപ്പോള്‍ ആരും കാണാതെ കയ്യില്‍ കത്ത് തന്ന് ഒന്നും അറിയാത്ത ഭാവത്തില്‍ നടക്കും. എനിക്ക് വിഷ്ണു ഏട്ടന്‍ തന്ന കത്തുകളെല്ലാം വീട്ടില്‍ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോള്‍ ഞാന്‍ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാന്‍ കൊടുത്ത കത്തുകളില്‍ ചിലത് ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്,' അനു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments