Publish Date: Wed, 27 Oct 2021 (12:05 IST)
Updated Date: Wed, 27 Oct 2021 (12:09 IST)
അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വെട്രി നായകനാകുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ശ്രീകാന്ത് ആനന്ദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്.
ഛായാ?ഗ്രഹണം വിക്രം മോഹനാണ് കൈകാര്യം ചെയ്തിരിക്കുന്നത്.റോണ്‍ ഏതന്‍ യോഹന്‍ ചിത്രത്തിനായി സംഗീതം നല്‍കി.ശ്രീകണ്ഠന്‍, മാധവ, ഐസക് ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ?ഗ്രേസ് ജയന്തി റാണി, ജെപി അമലന്‍, ജെപി അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.