Webdunia - Bharat's app for daily news and videos

Install App

എയര്‍പോര്‍ട്ടില്‍വെച്ച് തന്റെ ബാഗില്‍ നിന്ന് ചാരായം പിടിച്ച രസകരമായ സംഭവത്തെ കുറിച്ച് അഞ്ജന

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (11:24 IST)
സീരിയല്‍-ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. സ്റ്റേജ് ഷോകളിലും താരം സ്ഥിര സാന്നിധ്യമാണ്. ഒരിക്കല്‍ വിദേശത്ത് പോയി വരുമ്പോള്‍ തന്റെ ബാഗില്‍ നിന്ന് ചാരായം പിടിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഞ്ജന അപ്പുക്കുട്ടന്‍. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അഞ്ജന.
 
ഒരിക്കല്‍ ഉഗാണ്ടയില്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ പിടിച്ചു. ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്‌പ്രൈറ്റ് പോലുള്ള ഡ്രിങ്ക്സില്‍ മിക്സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു.
 
ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റില്‍ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാന്‍ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments