മെസി ഉയർത്തെഴുന്നേൽക്കുമോ? സൂപ്പർതാരത്തിന് ഇന്ന് പിറന്നാൾ

കാലുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (08:57 IST)
അര്‍ജന്റീനയുടെ പുലിക്കുട്ടി ലയണല്‍ മെസിക്ക് ഇന്ന് 31 ആം പിറന്നാള്‍. കാല്‍പ്പന്ത് കളിയുടെ അമരത്ത് വളരെ വേഗമാണ് മെസി പ്രതിഭ കൊണ്ട് സ്ഥാനം നേടിയത്. പല പ്രതിരോധ താരങ്ങളും മെസിയെ താഴിട്ടുപൂട്ടിയിടത്തു നിന്നും ഗോൾ വല ചലിപ്പിക്കാൻ കഴിവുള്ള മാന്ത്രികനാണ് മെസി. 
 
താരത്തിന്റെ 31ആം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സ്വപ്‌നം കാണുന്നത് വലിയ ഒരു തിരിച്ചുവരവാണ്. ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഫുട്‌ബോളിലെ സുവര്‍ണ്ണകിരീടത്തിനു വേണ്ടി അത്ഭുത പോരാട്ടത്തിന് മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. 
 
പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവ് സ്വപ്‌നങ്ങളും മെസിയെ ചുറ്റിപറ്റിയാണ്. മെസിയില്ലാതെ എന്ത് ലോകകപ്പ് എന്നാണ് ആരാധകർ ചോദിക്കുന്നത്. കാല്‍പ്പന്ത് കളിയില്‍ മെസി നേടിയ നേട്ടങ്ങള്‍ അനുപമമാണ്. 
 
എന്നാൽ, ഇപ്പോഴും സൂപ്പര്‍ താരത്തിന് അന്യമായി നില്‍ക്കുകയാണ് ലോകകിരീടം. പത്തു വര്‍ഷത്തില്‍ അധികമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസി ബൂട്ടണിയുന്നു. ഇത്തവണയെങ്കിലും കപ്പ് അടിക്കാൻ കഴിയുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. 
 
പക്ഷേ അര്‍ജന്റീനയെ സംബന്ധിച്ച് മടങ്ങിവരവ് ദുഷ്‌കരമാണ്. ആദ്യ റൗണ്ട് കടക്കാന്‍ തന്നെ കഷ്ടപ്പെടുകയാണ് ടീം. മെസി ഗോള്‍ വേട്ട തുടങ്ങിയിട്ടുമില്ല. കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം രണ്ടു ഗോള്‍ നേടി നൈജീരിയക്കെതിരെ വിജയക്കൊടി പാറിച്ച മെസിയുടെ കാലുകള്‍ ഇത്തവണയും അത്ഭുതത്തിന് കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

എല്ലാം കാണുക

ഏറ്റവും പുതിയത്

SRH vs RR : തോറ്റാൽ പുറത്ത്, ഐപിഎല്ലിൽ ഇന്ന് ജീവന്മരണപോരാട്ടം: ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ

RCB vs GT: ക്യാപ്റ്റൻ ഫയറായി; ആർസിബിക്കു തുടർച്ചയായി രണ്ടാം ഫൈനൽ

Royal Challengers Bengaluru: പാട്ടീധാർ അടിച്ചുതകർത്തു, ഗുജറാത്ത് ടൈറ്റൻസിനെ മലർത്തിയടിച്ച് ആർസിബി തുടർച്ചയായ രണ്ടാം ഫൈനലിൽ, വിജയിച്ചത് 92 റൺസിന്

ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം

Vaibhav Sooryavanshi : 20 ഓവര്‍ ബാറ്റ് ചെയ്യാനായാല്‍ 200 റണ്‍സടിക്കും, ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമെന്ന് വൈഭവ്

അടുത്ത ലേഖനം
Show comments