Webdunia - Bharat's app for daily news and videos

Install App

ഇതാണ് മാരകസപ്പോര്‍ട്ട്; മെസിക്കുവേണ്ടി ഐസ്‌ലന്‍ഡിനെ തോല്‍‌പ്പിക്കുമെന്ന് ക്രൊയേഷ്യന്‍ താരങ്ങള്‍

ഇതാണ് മാരകസപ്പോര്‍ട്ട്; മെസിക്കുവേണ്ടി ഐസ്‌ലന്‍ഡിനെ തോല്‍‌പ്പിക്കുമെന്ന് ക്രൊയേഷ്യന്‍ താരങ്ങള്‍

Webdunia
ശനി, 23 ജൂണ്‍ 2018 (15:20 IST)
ആരധകരുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി റഷ്യന്‍ ലോകകപ്പില്‍ തിരിച്ചടി നേരിടുന്ന അര്‍ജന്റീന ടീമിന് ആശ്വാസവാര്‍ത്ത. കഴിഞ്ഞ കളിയില്‍ ലയണല്‍ മെസിയേയും സംഘത്തെയും നാണം കെടുത്തിവിട്ട ക്രൊയേഷ്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

മെസിക്കുവേണ്ടി  ഐസ്‌ലന്‍ഡിനെ ഞങ്ങള്‍ പരാജയപ്പെടുത്തുമെന്നാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് വ്യക്തമാക്കി. ആ മത്സരം എന്ത് വിലകൊടുത്തും ഞങ്ങള്‍ സ്വന്തമാക്കും. അര്‍ജന്റീനയോടും മെസിയോടുമുള്ള സ്‌നേഹമാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

മെസി മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ എന്നും കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റയ്‌ക്ക് കഴിയില്ല. അര്‍ജന്റീനയ്‌ക്കു വേണ്ടി ഐസ്‌ലന്‍ഡിനെ തോല്‍‌പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മെസിക്കും കൂട്ടര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മോഡ്രിച്ച് വ്യക്തമാക്കി.

മോഡ്രിച്ചിന്റെ അഭിപ്രായം തന്നെയാണ് ക്രൊയേഷ്യന്‍ ക്യാമ്പിലെ മറ്റു താരങ്ങള്‍ക്കുമുള്ളത്.

ഗ്രൂപ്പില്‍ മറ്റു ടീമുകളുടെ കനിവ് അനുസരിച്ചാകും അര്‍ജന്റീനയുടെ മുന്നോട്ടുള്ള പോക്ക്. നാലാം സ്ഥാനത്തുള്ള അവര്‍ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇത്രയും പോയിന്റുള്ള ഐസ്‌ലന്‍ഡ് ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്താണ്.

ഈ സാഹചര്യത്തില്‍ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് ജയിച്ചാല്‍ അര്‍ജന്റീനയുടെ അവസ്ഥ ദയനീയമാകും. ഐസ്‌ലന്‍ഡ് ജയിച്ചാല്‍ ഇവര്‍ നേടുന്ന ഗോളിനേക്കാള്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും.

ഡി ഗ്ഗ്രൂപ്പില്‍ മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും ആറ് പോയന്റുമായി ക്രെയേഷ്യ ഒന്നാമതുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം ടി20: സെന്റ് ജോര്‍ജ് പാര്‍ക്കിലെ പിച്ച് സഞ്ജുവിന് അനുകൂലം, തകര്‍ത്താടാം

ശ്രീലങ്കയിൽ പരിശീലകനായി വി'ജയസൂര്യ'ൻ എഫക്ട്, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തിയ ന്യൂസിലൻഡിനെ ടി2യിൽ വീഴ്ത്തി

അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!

ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

അടുത്ത ലേഖനം
Show comments