പേരിലേ തണുപ്പുള്ളൂ, കളിയില്‍ ഐസ്‌ലന്‍ഡ് ചൂടന്‍‌മാര്‍ തന്നെ; മെസി വിറയ്ക്കുമോ?

പേരിലേ തണുപ്പുള്ളൂ, കളിയില്‍ ഐസ്‌ലന്‍ഡ് ചൂടന്‍‌മാര്‍ തന്നെ; മെസി വിറയ്ക്കുമോ?

Webdunia
വെള്ളി, 15 ജൂണ്‍ 2018 (20:40 IST)
നിങ്ങള്‍ ഐസ്‌ലന്‍‌ഡിനെ കുറച്ചുകാണുന്നുണ്ടോ? കുറച്ചുകാലത്തെ ഐസ്‌ലന്‍‌ഡ് പ്രകടനങ്ങള്‍ കണ്ടിട്ടുള്ളവര്‍ ആരും അവരെ കുഞ്ഞന്‍ പ്രകടനക്കാരായി വിലയിരുത്തില്ല. പകരം ഏത് വമ്പനെയും മലര്‍ത്തിയടിക്കാന്‍ കെല്‍പ്പുള്ള, അട്ടിമറി ശീലമാക്കിയ ഐസ്‌ലന്‍ഡിനെ ബഹുമാനത്തോടെ നേരിടാനായിരിക്കും എതിരാളികളെ ഉപദേശിക്കുക.

ഒരു കിടിലന്‍ മത്സരമുണ്ട് ശനിയാഴ്ച ഫിഫ ലോകകപ്പില്‍. ഐസ്‌ലന്‍‌ഡും മെസിയുടെ അര്‍ജന്‍റീനയും ഏറ്റുമുട്ടും. വിജയത്തേക്കുറിച്ച് സംശയമേതുമില്ലാത്ത അര്‍ജന്‍റീന ആരാധകര്‍ പക്ഷേ ഐസ്‌ലന്‍‌ഡിന്‍റെ അട്ടിമറിചരിത്രം കൂടി ഒന്ന് പരിശോധിച്ചിട്ട് കളി കാണാനിരിക്കുന്നത് നന്നായിരിക്കും.

കപ്പ് കൈയില്‍ വാങ്ങുക എന്നതുമാത്രമാണ് അര്‍ജന്‍റീന ഇത്തവണ ലക്‍ഷ്യം വച്ചിരിക്കുന്നത്. അവര്‍ക്ക് മുന്നില്‍ ഐസ്‌ലന്‍ഡ് ചെറുമീനായിരിക്കും. പക്ഷേ സ്രാവിനോട് പോരാടുമ്പോഴും തലയുയര്‍ത്തി നേരിടുന്ന ചങ്കുറപ്പാണ് ഐസ്‌ലന്‍ഡിനെ വ്യത്യസ്തമാക്കുന്നത്. അതുതന്നെയാണ് അര്‍ജന്‍റീന പേടിക്കേണ്ടതും.

സ്പാര്‍ട്ടക്കിന്‍റെ സ്പാര്‍ക്കില്‍ ഐസ്‌ലന്‍‌ഡ് കുതിക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചുകെട്ടാന്‍ അര്‍ജന്‍റീന വിയര്‍ക്കും. മെസി മാജിക് സംഭവിച്ചാല്‍ പിന്നെ ഈ പറഞ്ഞതിലൊന്നും കാര്യമില്ലതാനും!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്

2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ

ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

അടുത്ത ലേഖനം
Show comments