Publish Date: Fri, 20 Aug 2021 (07:39 IST)
Updated Date: Fri, 20 Aug 2021 (07:41 IST)
ഇന്ന് ഉത്രാടം. തിരുവോണം ആഘോഷിക്കാന്‍ മലയാളി അവസാനവട്ട ഒരുക്കങ്ങളിലേക്ക്. കോവിഡ് മഹാമാരിയുടെ കാലത്ത് രണ്ടാം ഓണമാണിത്. കഴിഞ്ഞ ഓണവും കോവിഡ് പ്രതിസന്ധിക്കിടെയായിരുന്നു. ഉത്രാടപ്പാച്ചില്‍ നടക്കുന്ന ദിവസമാണിന്ന്. സാധാരണയുണ്ടാകാറുള്ള തിരക്ക് ഇത്തവണയും ഉണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നിരത്തുകളില്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിക്കും തിരക്കും ഉണ്ടായാല്‍ പൊലീസ് നിയന്ത്രിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി പൊലീസ് വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.