Publish Date: Sat, 21 Aug 2021 (07:07 IST)
Updated Date: Sat, 21 Aug 2021 (07:11 IST)
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കോവിഡ് മഹാമാരിക്കാലത്തെ രണ്ടാം തിരുവോണമാണ് ഇത്. കഴിഞ്ഞ ഓണവും കോവിഡ് പ്രതിസന്ധിക്കിടെയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഇത്തവണയും ഓണം ആഘോഷിക്കാന്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ക്കെല്ലാം വിലക്കുണ്ട്. വീടുകളില്‍ മാത്രമായിരിക്കണം ഇത്തവണ ഓണാഘോഷമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മഹാമാരിക്കാലത്തെ ഓണാഘോഷം കരുതലോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.