Publish Date: Fri, 20 Aug 2021 (18:17 IST)
Updated Date: Fri, 20 Aug 2021 (18:26 IST)
ഒമർലുലു സംവിധാനം ചെയ്‌ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു കണ്ണിറുക്കലിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ താരമാണ് പ്രിയാ വാര്യർ. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി ഒട്ടേറെ ചിത്രങ്ങളിൽ പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഓണത്തിന് പ്രിയ നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഓണമായതിനാൽ ഫാഷനും നാടൻ ലുക്കും ചേർന്നിട്ടുള്ള തരത്തിലാ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളം സിനിമയായ ഇഷ്‌ഖിന്റെ തെലുങ്ക് റീമേയ്ക്കാണ്
പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.