Publish Date: Sat, 05 Sep 2026 (16:00 IST)
Updated Date: Sat, 05 Sep 2026 (15:35 IST)
World Samosa Day: സെപ്റ്റംബർ 5, ലോക സമോസ ദിനമാണ്. ഇന്ത്യയിൽ വളരെ ജനകീയമായ പലഹാരമാണ് സമോസ. കേരളത്തിൽ സമൂസ എന്നും അറിയപ്പെടുന്നു. ചൂട് ചായയ്‌ക്കൊപ്പം ഒരു സമോസ കൂടിയുണ്ടെങ്കിൽ പിന്നെ വേറൊന്നും മലയാളിക്കു വേണ്ട. അത്രത്തോളം രുചികരമായ പലഹാരമാണ് സമോസ.
14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയിൽ പ്രചാരത്തിൽ എത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുലഭമായി ലഭിക്കുന്ന ഒരു പലഹാരം കൂടിയാണ് ഇപ്പോൾ സമോസ. ചിലയിടത്ത് ആകൃതിയിലും രുചിയിലും വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് മാത്രം. ഗോതമ്പോ മൈദയോ ആണ് സമോസ ഉണ്ടാക്കാൻ ഉപയോഗിക്കുക.
വേവിച്ച പച്ചക്കറികൾ നിറച്ച സമോസ ആയിരുന്നു കേരളത്തിൽ ആദ്യം ഉണ്ടായിരുന്നത്. കാലക്രമേണ ചിക്കൻ, ബീഫ്, ഫിഷ് സമോസകളും ചായക്കടകളിൽ സ്ഥാനം പിടിച്ചു. രുചികരമായ സമോസ നമുക്ക് വീടുകളിലും ഉണ്ടാക്കാവുന്നതാണ്. ലോക സമോസ ദിനമായ ഇന്ന് രുചികരമായ സമോസ കഴിച്ച് നമുക്ക് ആഘോഷിക്കാം.