Daily Horoscope

സെപ്‌റ്റംബര്‍ 22: ലോക റോസ് ദിനം; സവിശേഷതകളും അറിയേണ്ട കാര്യങ്ങളും

ഗേളി ഇമ്മാനുവല്‍
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (11:03 IST)
ഇന്ത്യയിലെ റോസ് ദിനാചരണത്തിന് ഒരു സവിശേഷതയുണ്ട്. ഇവിടെ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അന്ന് എല്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും. 
 
ലോകത്ത് പലയിടത്തും പലദിവസങ്ങളിലാണ് റോസ് ദിനം ആചരിക്കുന്നത്. മിക്കയിടത്തും ഫെബ്രുവരി റോസ് മാസമായും അതിലൊരു ദിവസം റോസ് ദിനമായും ആചരിക്കുന്നു. 
 
സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ സാന്‍റാ ഇന്‍റര്‍നാഷണല്‍ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റോസ് ദിനമാചരിക്കണമെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ലയണ്‍സ് ക്ളബ്ബുകള്‍ ഏപ്രില്‍ 17ന് റോസ് ദിനം ആചരിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നു. 
 
ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള റോസ് ദിന പരിപാടിയില്‍ ഇന്ത്യ ഒട്ടുക്കുമുള്ള ആളുകള്‍ പങ്കു ചേരുന്നു. എല്ലാ ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തുന്നു. ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും മാത്രമല്ല വിഐപികളും സ്കൂള്‍ കുട്ടികളുമെല്ലാം ഇതില്‍ പങ്കാളികളാവുന്നു.
 
റോസാപ്പൂവിന്‍റെ പരിമളം പരത്തുന്ന ഈ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കുന്നു. ആശംസകളും പൂക്കളും പ്രതീക്ഷ വിരിയിക്കുന്ന ഈ ദിനത്തില്‍ അവര്‍ ഉള്ളുതുറന്ന് ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments