Webdunia - Bharat's app for daily news and videos

Install App

വിവാഹവാഗ്ദാനം നൽകി 3 വർഷത്തോളം പീഡിപ്പിച്ചു, മടുത്തപ്പോൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു; ചതിയാണെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി കാമുകന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (10:16 IST)
വിവാഹവാഗ്ദാനം നൽകി 3 വർഷത്തോളം ശാരീരികമായി പീഡിപ്പിച്ച യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പതിനേഴുകാരി. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. മാറഞ്ചേരി സ്വദേശി ഷഫീഖിന്റെ വീട്ടിലെത്തിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.   
 
യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഷഫീഖിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം.
 
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോൾ മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയശേഷം ഇരുവരും പല സ്ഥലങ്ങളിലും കറങ്ങുകയും പല ലോഡ്ജുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 
 
പിന്നീട് ഷഫീഖ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. ചതിയായിരുന്നുവെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷഫീഖ് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചത്. ഇതോടെ ഷഫീഖിന്റെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്

ശബരിമലയിലേക്ക് ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങി; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; മലയാളി പിടിയില്‍

പെൻഷനിൽ കടുംവെട്ടുമായി സതീശൻ സർക്കാർ; ഇനി വീട്ടിലെത്തില്ല !

പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായി; പിതാവടക്കം ഏഴുപേര്‍ക്കെതിരെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments