Publish Date: Mon, 17 Jun 2019 (20:21 IST)
Updated Date: Mon, 17 Jun 2019 (20:24 IST)
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച സിനിമാ നടിയെ റോഡിലിട്ട് നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന 25കാരിയായ നടിക്കാണ് ഹൈദരാബാദിലെ ഒരു ഡാന്‍സ് ബാറില്‍ നിന്ന് മര്‍ദ്ദനമേറ്റത്.
നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ബാര്‍ ഡാന്‍സര്‍ കൂടിയായ യുവതിയുടെ പരാതി. ഇവര്‍ നല്‍കിയ പരാതിയില്‍ ഒരു പുരുഷനെതിരെയും നാല് സ്‌ത്രീകള്‍ക്ക് എതിരെയും കേസെടുത്തു. നാലു പേരെ കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
“ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ച തന്നെ ഇവര്‍ ബാറില്‍ വെച്ച് ആക്രമിച്ചു. മര്‍ദ്ദനം താങ്ങാനാകാതെ ഇറങ്ങിയോടിയപ്പോള്‍ പിന്നാലെ വന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചു“ - എന്നുമാണ് നടി പൊലീസിനോട് പറഞ്ഞത്.
പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, തങ്ങളുടെ അറിവോടെയല്ല നടിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായതെന്ന് ഡാന്‍സ് ബാര്‍ ഉടമകള്‍ പറഞ്ഞു.