എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ തല്ലിക്കൊന്നു; സംഭവം യുപിയില്‍
എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ തല്ലിക്കൊന്നു; സംഭവം യുപിയില്‍
Publish Date: Mon, 02 Apr 2018 (08:04 IST)
Updated Date: Mon, 02 Apr 2018 (08:06 IST)
എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ സമീപവാസിയായ ജിതേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുട്ടിയെ ജിതേന്ദ്ര വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാളുടെ വീട്ടില്‍ എത്തിച്ചാണ് പീഡനം നടത്തിയത്.
പീഡനവിവരം മാതാപിതാക്കള്‍ അറിയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്നും ജിതേന്ദ്ര പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, വീട്ടില്‍ എത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചു. ചോദ്യം ചെയ്യലില്‍ പീഡനവിവരം കുട്ടി വ്യക്തമാക്കി.
ജിതേന്ദ്രയെ പിടികൂടിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഇയാളെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
jibin
Publish Date: Mon, 02 Apr 2018 (08:04 IST)
Updated Date: Mon, 02 Apr 2018 (08:06 IST)