സംസ്ഥാനത്തു പണിമുടക്കു തുടങ്ങി; നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുന്നു
സംസ്ഥാനത്തു പണിമുടക്കു തുടങ്ങി; നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുന്നു
സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി.
ശനിയാഴ്‌ച അര്‍ദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്നു രാത്രി 12ന് അവസാനിക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസ്സുകളും ഒട്ടോറിക്ഷളും ടാക്സികളും നിരത്തിലിറങ്ങങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ നേരത്തെ തന്നെ വ്യക്തമാക്കി. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി – എം, കെടിയുസി – ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണു പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.