Webdunia - Bharat's app for daily news and videos

Install App

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍‌സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍‌സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 29 ജനുവരി 2018 (11:34 IST)
പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിന്റെ മകൻ അറസ്‌റ്റില്‍. ഇയാളുടെ സുഹൃത്തുക്കളും പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:-

പ്രിൻസിപ്പലിന്റെ മകനായ യുവാവ് പതിവായി സ്‌കൂളില്‍ എത്തുമായിരുന്നു. പിതാവ് സ്‌കൂളില്‍ ഇല്ലാതിരുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍, സംഭവം നേരില്‍ കണ്ട ഒരാള്‍ വിവരം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിച്ചു.

വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ സഹോദരന്‍ യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന്, സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവ് ഇവരുടെ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചു.

പീഡനവിവരം എല്ലാവരും അറിയുകയും സഹോദരന്‍ അക്രമിക്കപ്പെടുകയും ചെയ്‌തതിന്റെ മനോവിഷമത്തിലാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments